മെഡിക്കല്‍ എന്‍ട്രന്‍സ്: ഹിബയ്ക്ക് ഒന്നാം റാങ്ക്
തിരുവനന്തപുരം: മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷാഫലം
വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ് പ്രഖ്യാപിച്ചു. മഞ്ചേരി സ്വദേശിനി
ഹിബയ്ക്കാണ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക്. ആലുവ സ്വദേശിനി
മറിയം റാഫിക്കാണ് രണ്ടാംറാങ്ക്. മൂന്നാം റാങ്ക് കൊല്ലം സ്വദേശി അജീഷ്
സാബുവും നാലും അഞ്ചും റാങ്കുകള്‍ തൃശ്ശൂര്‍ സ്വദേശിനി വര്‍ണ മാത്യുവും
മലപ്പുറം സ്വദേശിനി ഐശ്വര്യ രവീന്ദ്രനും സ്വന്തമാക്കി. പട്ടികജാതി
വിഭാഗത്തില്‍ മലപ്പുറം സ്വദേശി നിര്‍മല്‍ കൃഷ്ണ ഒന്നാം സ്ഥാനംനേടി.
പട്ടികവര്‍ഗ വിഭാഗത്തില്‍ കോട്ടയം കുമരകം സ്വദേശിനി ലക്ഷ്മി പാര്‍വതിക്കും
ഇടുക്കി അടിമാലി സ്വദേശിനി അശ്വതി ജോര്‍ജിനുമാണ് ഒന്നും രണ്ടും
റാങ്കുകള്‍. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 85,829 പേര്‍ യോഗ്യതനേടി.
75,258 പേരാണ് എന്‍ജിനിയറിങ് പ്രവേശനത്തിന് യോഗ്യത ലഭിച്ചത്.
KEAM 2015 --- Result