ഹയര്‍സെക്കന്‍ഡറി ; വിജയശതമാനം 83.96
സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 83.96 ശതമാനം പേര്‍ ഉന്നതപഠനത്തിന് യോഗ്യതനേടിയതായി വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു.
കോഴിക്കോട് ജില്ലയാണ് 87.05 വിജയശതമാനവുമായി ഒന്നാം സ്ഥാനത്ത്. 76.17 ശതമാനവുമായി പത്തനംതിട്ടജില്ലയാണ് ഏറ്റവും പിന്നിലുള്ളത്.
10839 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 59 സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ വിദ്യാര്‍ഥിനികളില്‍ 83.34 ശതമാനം പേരും വിദ്യാര്‍ഥികളില്‍ 77.78 ശതമാനം പേരും ഉന്നതപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ യോഗ്യതനേടിയത് പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. ഇവിടെ പരീക്ഷയെഴുതിയ കുട്ടികളില്‍ 94.8 ശതമാനം പേരും വിജയിച്ചു.
ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 78.67 ശതമാനവും കലാമണ്ഡലം ഹയര്‍സെക്കന്‍ഡറിയില്‍ 90 ശതമാവും ഓപ്പണ്‍ഹയര്‍സെക്കന്‍ഡറിയില്‍ 36.95 ശതമാനം വിദ്യാര്‍ഥികളും ഉന്നതപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
പരീക്ഷയെഴുതിയ കുട്ടികള്‍ക്കുള്ള മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അതത് കേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റാം, ഇതിനായി പ്രത്യേക ഫീസ് നല്‍കേണ്ടതില്ലെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. GOVERNMENT OF KERALA
Directorate of Higher Secondary Education
Data published on 21.05.2015