വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്ര : മോട്ടോര്‍ വാഹന വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
|
പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്ര
ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ ജൂണ്‍
ഒന്ന് മുതല്‍ പ്രാവര്‍ത്തികമാക്കും.
അമിതമായി കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കും
ഓട്ടോറിക്ഷകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ വാഹനം ഓടിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയും പരിചയവും ഉള്ള
ഡ്രൈവര്‍മാരെ നിയോഗിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ
വാഹനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനമായി ഉപയോഗിക്കുന്നില്ലെന്ന്
പരിശോധന നടത്തി ഉറപ്പ് വരുത്തും.
വാഹനങ്ങളില്‍ ഫിറ്റ്‌നസ് ടെസ്റ്റിനു ശേഷം അഗ്നിശമന ഉപകരണം, സ്പീഡ് ഗവേണര്‍,
എമര്‍ജന്‍സി എക്‌സിറ്റ് എന്നിവ ഏര്‍പ്പെടുത്തിയിട്ടുള്ളതും പരിശോധിക്കും.
വാഹനങ്ങളില്‍ ഡോര്‍ അറ്റന്‍ഡര്‍ ഉണ്ടായിരിക്കണം. റോഡ് മുറിച്ചു
കടക്കുന്നതിന് കുട്ടികളെ ഇവര്‍ സഹായിക്കണം.
വാഹനങ്ങളുടെ പുറകിലും വശങ്ങളിലും സ്‌കൂള്‍ ഫോണ്‍ നമ്പര്‍, ചൈല്‍ഡ് ലൈന്‍
നമ്പരായ 1098 എന്നിവ എഴുതി പ്രദര്‍ശിപ്പിക്കണം. ബസില്‍ യാത്ര ചെയ്യുന്ന
കുട്ടികളുടെ പട്ടികയും അവരുടെ രക്ഷിതാക്കളുടെ ഫോണ്‍ നമ്പരും ഉണ്ടെന്ന്
ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികളെ കയറ്റാന്‍ വിമുഖത കാണിക്കുന്ന സ്വകാര്യബസുകള്‍, ജീവനക്കാര്‍
എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ സ്‌കൂളുകളിലും ഒരു
അധ്യാപകനെ (കഴിവതും എസ്.പി.സി/എന്‍.സി.സി/എന്‍.എസ്.എസ്. ചുമതലയുള്ളവര്‍)
നോഡല്‍ ഓഫീസറായി നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ നിരന്തരമായി നിരീക്ഷിക്കുന്നതിനും
പോലീസ്, വിദ്യാഭ്യാസസ്ഥാപനം എന്നിവ വഴി പരിഹാരം കണ്ടെത്തുന്നതിനുമായി ഒരു
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥന്റെ
നമ്പര്‍ എല്ലാ സ്‌കൂള്‍ അധികാരികള്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും
നല്‍കും.
സ്‌കൂള്‍ വാഹനങ്ങളുടെ യന്ത്രക്ഷമത പരിശോധിക്കാനും ഡ്രൈവര്‍മാര്‍, ആയമാര്‍,
കുട്ടികള്‍ എന്നിവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് അവബോധം നല്‍കുന്നതിനും
നടപടി സ്വീകരിക്കും. ഡ്രൈവര്‍മാരുടെ ഫോണ്‍ നമ്പര്‍, അവര്‍ ഏതു വാഹനങ്ങള്‍
ഓടിക്കുന്നു, റൂട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ സ്‌കൂളില്‍
സൂക്ഷിക്കാനും രക്ഷിതാക്കള്‍ക്ക് ആവശ്യാനുസരണം വിവരം നല്‍കാനും
നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എല്ലാ സ്‌കൂളുകളിലും റോഡ് സുരക്ഷാ പ്രതിജ്ഞ എടുക്കുന്നതിനും ടൈംടേബിള്‍
കാര്‍ഡ്, നെയിം സ്ലിപ് എന്നിവ സൗജന്യമായി നല്‍കാനും നടപടി
സ്വീകരിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് അനുവദനീയമായ കണ്‍സഷന്‍ കാര്‍ഡുകള്‍ സമയബന്ധിതമായി
നല്‍കുന്നതിന് സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റികള്‍ ജില്ലാ
കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏതെങ്കിലും തരത്തില്‍ ഇക്കാര്യത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ അധ്യാപകര്‍,
രക്ഷിതാക്കള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് 8547639000 എന്ന നമ്പരിലോ
7025950100 എന്ന നമ്പരിലോ പരാതിപ്പെടാം.
|
എല്ലാ വിദ്യാലയങ്ങളിലും സഹായപ്പെട്ടികള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം
|
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതികളും
നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിന് സഹായപ്പെട്ടി (ഡ്രോപ് ബോക്‌സ്)
സ്ഥാപിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന
ബാലാവകാശസംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലുള്ള എല്ലാ പ്രൈമറി, സെക്കന്ററി,
ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കും
നിര്‍ദ്ദേശം ബാധകമാണ്. പ്രധാന അധ്യാപനോ അദ്ദേഹം ചുമതലപ്പെടുത്തുന്നയാളോ
മറ്റ് രണ്ട് അധ്യാപകരുടെ സാന്നിധ്യത്തില്‍ എല്ലാ ദിവസം സഹായപ്പെട്ടി
തുറന്ന് പരിശോധിക്കണം. രണ്ട് അധ്യാപകരില്‍ ഒരാള്‍ വനിതയായിരിക്കണം.
കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി പോലീസില്‍ റിപ്പോര്‍ട്ട്
ചെയ്യണം. ലൈംഗിക കുറ്റകൃത്യങ്ങള്‍ യഥാസമയം പോലീസില്‍ റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്നത് ഒരുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം
സംബന്ധിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍
സംഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍
വരുത്തിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍ സെക്കന്ററി ഡയറക്ടര്‍,
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും
സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പി.എന്‍.എക്‌സ്.2214/15
|
സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി
|
ബഡ്‌സ് സ്‌കൂളുകള്‍ ഉള്‍പ്പെടെ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍
പഠിക്കുന്ന നൂറ് വിദ്യാര്‍ത്ഥികളില്‍ കൂടുതലുള്ള സ്‌പെഷ്യല്‍
സ്‌കൂളുകള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി എയ്ഡഡ് പദവി നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ അംഗീകരിച്ചു. (സ.ഉ.(എം.എസ്) നം. 115/15/പൊ.വി.വ. തീയതി
15/05/2015) ബഡ്‌സ് സ്‌കൂളുകള്‍ ഉള്‍പ്പെടെ ഈ വിഭാഗത്തിലെ കുട്ടികള്‍
പഠിക്കുന്ന അന്‍പത് കുട്ടികളുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി
നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തത്വത്തില്‍ അനുമതി
നല്‍കിയും (സ.ഉ. (എം.എസ്) നം 116/15/പൊ.വി.വ. തീയതി 15/05/2015) ഉത്തരവ്
പുറപ്പെടുവിച്ചു. ഉത്തരവുകളുടെയും അനുബന്ധങ്ങളുടെയും പൂര്‍ണ്ണ
രൂപംwww.education.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.2216/15
|
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ നാളെ മുതല്‍
|
കെ.എസ്.ആര്‍.ടി.സി.യിലെ മുടങ്ങിക്കിടന്ന പെന്‍ഷന്‍ നാളെ മുതല്‍ വിതരണം
ചെയ്യുമെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
ഇതിനായി സര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍ ഇരുപത് കോടി രൂപ അനുവദിച്ചു.
ഏപ്രില്‍ മുതലുള്ള പെന്‍ഷന്‍ നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി നീക്കിവച്ച
തുകയ്ക്ക് തുല്യമായ തുക അനുവദിക്കാനും തീരുമാനിച്ചു. ഈ തുക ഉപയോഗിച്ചാണ്
പെന്‍ഷന്‍ വിതരണം.
പി.എന്‍.എക്‌സ്.2146/15
|
ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ - ഒറ്റനോട്ടത്തില്‍
മണ്ഡല്‍
കേസ് എന്ന് പരക്കെ അറിയപ്പെടുന്ന Indra Sawhney Vs Union of India & Others (AIR
1993 SC 477) എന്ന കേസില്‍ സുപ്രീം കോടതി നല്‍കിയ വിധിയെത്തുടര്‍ാണ്
ക്രീമിലെയര്‍ വ്യവസ്ഥ സംവരണത്തിന് ബാധകമാക്കിയത്. 16.11.1992 ലെ ഈ
വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ആര്‍.എന്‍
പ്രസാദ് അധ്യക്ഷനായ ക്രീമിലെയര്‍ നിര്‍ണ്ണയ കമ്മിറ്റി 10.03.1993 ല്‍ സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രീമിലെയര്‍
മാനദണ്ഡങ്ങള്‍ ആദ്യമായി നിശ്ചയിച്ചുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ്
36012/22/93-Esst.
(SCT) dated 08.09.1993 എന്ന നമ്പരിലുള്ള ഉത്തരവ്
പുറപ്പെടുവിച്ചത്. ഈ മാനദണ്ഡങ്ങള്‍ തെന്നയാണ് ഇന്നും നിലവിലുള്ളത്.
അന്ന് നിശ്ചയിച്ചിരുന്ന വരുമാന പരിധി പിന്നീട് ഉയര്‍ത്തി നിലവില്‍ OM. No.
36033/1/2013-Estt.(Res) dated 27.05.13 പ്രകാരം ആറ് ലക്ഷം
രൂപയായി നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു കൊണ്ടുള്ള G.O(P). No.
81/2009/SCSTDD dated 26.09.2009 പ്രകാരവും, നിലവിലെ വരുമാന പരിധി നിശ്ചയിച്ച് സ.ഉ.(എം.എസ്) 05/2014/പിസവിവ
തീയതി 31.01.14 പ്രകാരവും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഉദ്യോഗങ്ങള്‍ക്കും, കേന്ദ്ര വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ പ്രവേശനത്തിനും, ഉദ്യോഗാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും 08.09.1993 ലെ
മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും, സംസ്ഥാന
സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് 26.09.2009 ലെ ഉത്തരവ് പ്രകാരം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുമാണ് ഹാജരാക്കേണ്ടത്.
സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് സംവരണം
നിശ്ചയിക്കുന്നത് ക്രീമിലെയര്‍ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലല്ല
; മറിച്ച്
കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് (KPCR) പ്രകാരം വരുമാനത്തിന്റെ
അടിസ്ഥാനത്തിലാണ്.
ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് അവ്യക്തതകളും
സംശയങ്ങളും ഉണ്ടായപ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍
സ്പഷ്ടീകരണങ്ങളും വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് O.M. No.
36033/5/2004 – Esst. (SCT) dated 14th October, 2004 പ്രകാരവും സംസ്ഥാന സര്‍ക്കാര്‍
No.
27396/F3/07/SCSTDD dated 14.06.2010 സര്‍ക്കുലര്‍ പ്രകാരവും
ഉദാഹരണ സഹിതം വസ്തുതകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥരാണ്
പ്രധാനമായും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ ബുദ്ധിമുട്ടിന്
വിധേയരായിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ ശമ്പളം കണക്കുകൂട്ടിയല്ല , അവര്‍ സര്‍വ്വീസില്‍
നേരിട്ട് പ്രവേശിച്ച പദവി പരിഗണിച്ചാണ് സര്‍ട്ടിഫിക്കറ്റ്
അനുവദിക്കേണ്ടത്. ഉദ്യോഗത്തില്‍ പ്രവേശിച്ച പദവിയും പ്രായവും
പരിഗണിക്കുന്നതിന് പകരം നിലവിലെ ശമ്പള സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതിയാണ്
പലപ്പോഴും കാണുന്നത്. ഇത് ശരിയല്ല.
ഉദ്യോഗാര്‍ത്ഥികളുടെ മാതാപിതാക്കളുടെ മാത്രം സ്റ്റാറ്റസ്
വിലയിരുത്തിയാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. ഉദ്യോഗാര്‍ത്ഥികളുടേയും സഹോദരങ്ങളുടേയും, അവര്‍
വിവാഹിതരാണെങ്കില്‍ പങ്കാളിയുടേയും വരുമാനമോ പദവിയോ പരിഗണിക്കപ്പെടാന്‍ പാടില്ല.
മാതാപിതാക്കള്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ സര്‍വ്വീസില്‍
നേരിട്ട് പ്രവേശിച്ച പദവിയാണ് പരിഗണിക്കേണ്ടത്. ക്ലാസ്സ് 1 , ക്ലാസ്സ് 2, ഗ്രൂപ്പ് എ, ബി പദവികളില്‍
നേരിട്ട് നിയമനം ലഭിച്ചവര്‍ മാത്രമേ ക്രീമിലെയര്‍
വിഭാഗത്തില്‍ വരികയുള്ളൂ. ക്ലാസ്സ് 2/ ഗ്രൂപ്പ് ബി പദവികളിലാണെങ്കില്‍
മാതാപിതാക്കള്‍ രണ്ട് പേരും അപ്രകാരം നിയമിക്കപ്പെട്ടവരായിരിക്കണം.
കേന്ദ്രത്തില്‍ ഉദ്യോഗസ്ഥരുടെ ക്ലാസ്സിഫിക്കേഷന്‍
നിലവിലുണ്ടായിരുെങ്കിലും, കേരളത്തില്‍ G.O(Ms). No. 95/2009/SCSTDD dated 10.11.2009 പ്രകാരമാണ്
ഗ്രൂപ്പിങ് നടത്തിയിട്ടുള്ളത്. ക്ലാസ്സ് 3
വിഭാഗത്തില്‍ പ്രവേശിച്ചവര്‍ പ്രൊമോഷന്‍ വഴി ക്ലാസ്സ് ഒന്നോ രണ്ടോ
ആയാല്‍ പോലും ക്രീമിലെയര്‍ വിഭാഗത്തില്‍ വരുന്നില്ല.
കൃഷിക്കാരാണെങ്കില്‍ അവര്‍ക്ക് സ്വന്തമായി അഞ്ച് ഹെക്ടറോ
അതില്‍ കൂടുതലോ കൃഷിഭൂമി ഉണ്ടായിരിക്കണം. കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനമല്ല, ഭൂപരിധി നിയമ
പ്രകാരമുള്ള വിസ്തൃതിയാണ് മാനദണ്ഡം. യാതൊരു കാരണവശാലും ശമ്പളമോ, കൃഷിഭൂമിയില്‍
നിന്നുള്ള വരുമാനമോ കണക്കു കൂട്ടി 6 ലക്ഷത്തിനു മുകളില്‍ വരുമാനമുണ്ടെന്നു
കണ്ടെത്തി സര്‍ട്ടിഫിക്കറ്റ് നിരസിക്കാന്‍ പാടില്ല. ഉദ്യോഗാര്‍ത്ഥിയുടെ
മാതാപിതാക്കളുടെ ശമ്പള വരുമാനവും കാര്‍ഷികവരുമാനവും വെവ്വേറെ
ആറ് ലക്ഷത്തിലധികമായിരുന്നാലും, മറ്റു തരത്തിലുള്ള വരുമാനം ആറ് ലക്ഷത്തില്‍
താഴെയാണെങ്കില്‍ സംവരണത്തിന്റെ അര്‍ഹത ലഭിക്കും. വരുമാനം കണക്കിലെടുക്കുത്
അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, സിനിമാ താരങ്ങള്‍, കായിക
താരങ്ങള്‍, സാഹിത്യകാരന്‍മാര്‍, ബിസിനസ്സിലും വ്യവസായത്തിലും
ഏര്‍പ്പെട്ടിരിക്കുവര്‍ നഗര പ്രദേശങ്ങളിലെ വസ്തുവും കെട്ടിടവും
വഴി വരുമാനമുള്ളവര്‍ തുടങ്ങിയവരുടേതാണ്. അത്തരത്തിലുള്ള വരുമാനം തുടര്‍ച്ചയായ
3 വര്‍ഷങ്ങളില്‍
ഉണ്ടായിരിക്കണമെും വ്യവസ്ഥയുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള സംവരണം
സംസ്ഥാനത്ത്
പിന്നാക്ക സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ സംവരണവും വിദ്യാഭ്യാസാനുകൂല്യങ്ങളും
അനുവദിക്കുന്നുണ്ട്. ഇത് കുമാര പിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ
(കെ.പി.സി.ആര്‍) അടിസ്ഥാനത്തിലാണ്. ഇത് പ്രകാരം ആനുകൂല്യത്തിന്
അര്‍ഹതയുള്ള സമുദായങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സാമൂഹ്യമായും
വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ എ പേരില്‍
തയ്യാറാക്കിയ SEBC (Socially and Educationally Backward Communities) ലിസ്റ്റാണ്
ഇത്. അറിഞ്ഞോ അറിയാതെയോ പലരും Educationally എന്ന സ്ഥാനത്ത്
Economically
എന്ന് എഴുതുകയും പറയുകയും ചെയ്യാറുണ്ട്. ഇത് തെറ്റാണ്.
സംസ്ഥാനത്ത് വിദ്യാഭ്യാസ സംവരണം അനുവദിക്കുന്നത് വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്; ക്രീമിലെയര്‍
മാനദണ്ഡമനുസരിച്ചല്ല. ക്രീമിലെയര്‍ വ്യവസ്ഥയും സംസ്ഥാനത്തെ
വരുമാന വ്യവസ്ഥയും രണ്ടും രണ്ടാണെന്ന് പ്രത്യകം തിരിച്ചറിയേണ്ടതുണ്ട്.സംസ്ഥാന പ്രവേശന
പരീക്ഷാ കമ്മീഷണര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക്
തെരഞ്ഞെടുപ്പ് നടത്തുത് ജാതിയുടേയും വരുമാനത്തിന്റേയും അടിസ്ഥാനത്തിലാണ്.
ഇതിന് വരുമാനം കണക്കു കൂട്ടുമ്പോള്‍ ശമ്പളം അടക്കമുള്ള വരുമാനങ്ങള്‍
കണക്കാക്കും.
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് പിന്നാക്ക സമുദായങ്ങള്‍ക്ക്
സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമ (The Central
Educational Institutions - Reservation in Admission Act 2006) നിര്‍മ്മാണത്തെ
തുടര്‍ന്ന് പിന്നാക്ക സമുദായങ്ങള്‍ക്ക് IIT, IIM, AIIMS തുടങ്ങിയ
സ്ഥാപനങ്ങളിലും അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന
പ്രവേശനങ്ങളിലും സംവരണം ലഭിച്ചു തുടങ്ങി. ഈ സംവരണത്തിനുള്ള അര്‍ഹത
അപേക്ഷകര്‍ പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ടവരും ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടാത്തവരും
ആയിരിക്കണമെന്നതാണ്.
കേന്ദ്രത്തിലെ ഉദ്യോഗത്തിനും, വിദ്യാഭ്യാസത്തിനും
സംവരണം ലഭിക്കുന്നതിനുള്ള മാനദണ്ഡം ക്രീമിലെയര്‍ വ്യവസ്ഥയാണ്.
കേരളത്തിലെ ഉദ്യോഗത്തിന് മാത്രമാണ് ക്രീമിലെയര്‍ മാനദണ്ഡം; വിദ്യാഭ്യാസ
സംവരണത്തിന് വരുമാനമാണ് മാനദണ്ഡം. ക്രീമിലെയര്‍ നിര്‍ണയത്തില്‍ ശമ്പളമോ, കാര്‍ഷിക വരുമാനമോ
കണക്കിലെടുക്കില്ല; കേരളത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ വഴി നടത്തു
പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശനത്തില്‍ സംവരണം അനുവദിക്കുന്നത്
കെ.പി.സി.ആര്‍ പ്രകാരം വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ വരുമാനം
കണക്കുകൂട്ടുമ്പോള്‍ ശമ്പളവും കാര്‍ഷിക വരുമാനവും പരിഗണിക്കും
.
എസ്.എസ്.എല്‍.സി പരീക്ഷാഫലം കോള്‍സെന്ററിലൂടെ
|
2015 എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 20 ന് ഔദ്യോഗികമായി
പ്രഖ്യാപിച്ചതിനുശേഷം ഗവണ്‍മെന്റ് കോള്‍സെന്റര്‍ (സിറ്റിസണ്‍സ്
കോള്‍സെന്റര്‍) മുഖേന അറിയാം. ബി.എസ്.എന്‍.എല്‍ (ലാന്‍ഡ് ലൈന്‍) 155 300,
ബി.എസ്.എന്‍.എല്‍ (മൊബൈല്‍) 0471 - 155 300, മറ്റ് സേവനദാതാക്കള്‍ - 0471 -
2335523, 2115054, 2115098.
|
മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കാത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടി
|
ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ഹാജരാകാത്ത
അദ്ധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി പരീക്ഷാ
സെക്രട്ടറി അറിയിച്ചു. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്തവര്‍/
ഇടവിട്ടുളള ദിവസങ്ങളില്‍ ഹാജരാകുന്നവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍
(അദ്ധ്യാപകര്‍/ അദ്ധ്യാപികയുടെ പേര്, ഐ.ഡി. നമ്പര്‍, വിഷയം, സ്‌കൂളിന്റെ
പേര്, സ്‌കൂള്‍ കോഡ്) ബന്ധപ്പെട്ട ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍
jdexamdhse@gmail.comലേക്ക് ഇ-മെയില്‍ ചെയ്യണമെന്നും സെക്രട്ടറി
നിര്‍ദ്ദേശിച്ചു.
|
പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം
|
ആശ്രിത നിയമനത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാത്ത കേസുകളില്‍
വകുപ്പുതലത്തില്‍ ഒഴിവുകള്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന് റിപ്പോര്‍ട്ട്
ചെയ്യാതെ റിസര്‍വ്വ് ചെയ്തിട്ടുണ്ടെങ്കില്‍ അവയും വകുപ്പുതല
നടപടിക്രമത്തിലെ കാലതാമസം കാരണം ബൈട്രാന്‍സ്ഫര്‍ നിയമനം നടത്താതെ ഒഴിവുകള്‍
നീക്കിവച്ചിട്ടുണ്ടെങ്കില്‍ അവയും അടിയന്തരിമായി പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുന്നു.
|
ഡപ്യൂട്ടേഷന്‍/കരാര്‍ നിയമനം
|
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍
കരാര്‍/ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സീനിയര്‍ പ്രോഗ്രാമര്‍ (ഇ.ഡി.പി.സി)
നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30.
കൂടുതല്‍ വിവരങ്ങള്‍ക്ക്www.keralartc.comസന്ദര്‍ശിക്കാം.
|
എസ്.പി.ബാലസുബ്രഹ്മണ്യത്തിന് ഹരിവരാസനം അവാര്‍ഡ്
|
സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് ഗായകന്‍
എസ്.പി.ബാലസുബ്രഹ്മണ്യത്തിന് നല്‍കുന്നതാണെന്ന് ദേവസ്വം മന്ത്രി
വി.എസ്.ശിവകുമാര്‍ അറിയിച്ചു. ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രവും
അടങ്ങുന്നതാണ് അവാര്‍ഡ്. അന്‍പതിനായിരം രൂപയായിരുന്ന അവാര്‍ഡ് തുക ഈ
വര്‍ഷംമുതല്‍ ഒരു ലക്ഷത്തിയൊന്നുരൂപയാക്കി വര്‍ദ്ധിപ്പിച്ചതായി മന്ത്രി
പറഞ്ഞു.
ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ.ജയകുമാര്‍ ചെയര്‍മാനായുള്ള
സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട
സംഗീത ഉപാസനയിലൂടെ ദേശ-ഭാഷാദി വ്യത്യാസങ്ങള്‍ക്കതീതമായി ഇന്ത്യയിലെ സംഗീത
പ്രേമികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ എസ്.പി.ബാലസുബ്രഹ്മണ്യം ശബരിമല
ഉദ്‌ഘോഷിക്കുന്ന സാഹോദര്യത്തിന്റെയും സമഭാവനയുടെയും മതനിരപേക്ഷതയുടെയും
മഹത്തായ മൂല്യങ്ങള്‍ക്ക് വമ്പിച്ച പ്രചാരം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി
ചൂണ്ടിക്കാട്ടി. തമിഴ്, മലയാളം, കന്നട, തെലുഗ്, ഹിന്ദി മുതലായ ഭാഷകളില്‍
അയപ്പഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള
അനുഗ്രഹീത ഗായകനാണ് എസ്.പി.ബാലസുബ്രഹ്മണ്യം. ശബരിമല സന്നിധാനത്ത് ജൂണില്‍
സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് വി.എസ്.ശിവകുമാര്‍
അറിയിച്ചു.
|
എസ്.സി/എസ്.ടി കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നകാര്യം പരിഗണിക്കും : സ്പീക്കര്‍ എന്‍.ശക്തന്‍
|
പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന കാര്യം
നിയമസഭാ സ്പീക്കറെന്ന നിലയില്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍
പറഞ്ഞു. ഭരണഘടനാ ശില്പി ഡോ.ബി.ആര്‍.അംബേദ്കറുടെ 125-ാം ജന്മദിനാഘോഷം
തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് നാളേറെയായിട്ടും മുന്‍പ് നിലനിന്നിരുന്ന
ഉച്ചനീചത്വങ്ങള്‍ ഇനിയും പൂര്‍ണമായും അവസാനിച്ചു എന്ന് അവകാശപ്പെടാന്‍
കഴിയില്ലെന്നും അതിനെതിരെ സംഘടിതശക്തി വീണ്ടും ഉണരണമെന്നും സ്പീക്കര്‍
എന്‍.ശക്തന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വേളയില്‍
ഒപ്പം പല രാജ്യങ്ങളും സ്വാതന്ത്ര്യം നേടിയിരുന്നുവെങ്കിലും അവയില്‍ പലതും
പിന്നീട് ശിഥിലമായി. ഇന്ത്യ ഇന്നും കരുത്തുറ്റ ജനാധിപത്യ രാജ്യമായി
നിലനില്‍ക്കുന്നത് അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനകൊണ്ടാണെന്നും സ്പീക്കര്‍
പറഞ്ഞു.
വിവിധ കേന്ദ്ര-സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ സര്‍വ്വീസ് സംഘടനകളുടെ
ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഖിലേന്ത്യാ ബഹിരാകാശവകുപ്പ്
എസ്.സി-എസ്.ടി എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് എസ്.മുരുകന്‍ അദ്ധ്യക്ഷത
വഹിച്ചു. കേരളാ എസ്.സി/എസ്.ടി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി
അപ്പുക്കുട്ടന്‍ കുറിച്ചി, സണ്ണി എം.കപിക്കാട്, എസ്.ഭാസ്‌കരന്‍,
വെങ്ങാനൂര്‍ സുരേഷ്, മുരളി തോന്നക്കല്‍, കെ.തുളസീധരന്‍, കെ.സുരേഷ്,
കെ.എന്‍.എസ്.മണി തുടങ്ങിയവര്‍ സംബന്ധിച്ചു
|
ഭരണഘടനാ
ശില്പി ഡോ.ബി.ആര്‍.അംബേദ്ക്കറുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 14
ന് രാവിലെ 10 ന് നിയമസഭാ സമുച്ചയത്തിലുള്ള അംബേദ്ക്കര്‍ പ്രതിമയില്‍
പുഷ്പാര്‍ച്ചന നടത്തും. പട്ടികജാതി വികസന ടൂറിസം വകുപ്പ് മന്ത്രി എ. പി.
അനില്‍കുമാര്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍
തുടങ്ങിയവര്‍ പങ്കെടുക്കും.
2014
ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. 2014 ജനുവരി
ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ
പരിപാടികള്‍ ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ഇതേ കാലയളവില്‍ പ്രസാധനം
ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍
പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന്
പരിഗണിക്കുക. അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരത്തുള്ള ചലച്ചിത്ര
അക്കാദമിയുടെ ഓഫീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ
ജില്ലാ ഓഫീസുകള്‍, ടെലിവിഷന്‍ സംഘടനകളായ ആത്മ, കോണ്‍ടാക്ട് എന്നിവയുടെ
ഓഫീസുകള്‍ എന്നിവിടങ്ങളില്‍നിന്ന് ലഭിക്കും. അക്കാദമി
വെബ്‌സൈറ്റായwww.keralafilm.com--ല്‍ നിന്നും അപേക്ഷഫോറവും നിബന്ധനകളും
ഡൗണ്‍ലോഡ് ചെയ്യാം. തപാലില്‍ ലഭിക്കാന്‍ 25 രൂപ സ്റ്റാമ്പ് ഒട്ടിച്ച്
മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര
അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം - 10 എന്ന വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷകള്‍ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിന് മുന്‍പ് ചലച്ചിത്ര അക്കാദമി
ഓഫീസില്‍ ലഭിക്കണം.